കേരളത്തില്‍ പുതിയ വ്യവസായ സംരംഭവുമായി ബിര്‍ള ഗ്രൂപ്പ്

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>> കേരളത്തില്‍ വികസന പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. സര്‍ക്കാര്‍ സഹകരണത്തോടെ എക്‌സ്ട്രൂഷന്‍ പഌന്റിന്റെ വികസനത്തിനുള്ള പദ്ധതിയാണ് ഹിന്‍ഡാല്‍കോ തയ്യാറാക്കുന്നത്. പദ്ധതിയെക്കുറിച്ച്‌ വ്യവസായ മന്ത്രി പി.രാജീവുമായി ഹിന്‍ഡാല്‍കോ സീനിയര്‍ പ്രസിഡന്റ് ബി. അരുണ്‍ കുമാര്‍ ചര്‍ച്ച നടത്തി.

വ്യാവസായികാവശ്യങ്ങള്‍ക്ക് അലൂമിനിയം കൂടുതലായി ഉപയോഗിക്കുന്നത് അലൂമിനിയം എക്‌സ്ട്രൂഷന്‍ വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. കളമശ്ശേരി അലുപുരത്താണ് നിലവില്‍ ഹിന്‍ഡാല്‍കോയുടെ പഌന്റ് ഉള്ളത്. എക്‌സ് ട്രൂഷന്‍ പ്രസ് യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ആലോചന. മാവൂര്‍ ഗ്രാസിം യൂണിറ്റിന്റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →