കേരളത്തിലെ ആദ്യവയോജനപാർക്ക് ഇനി മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തിന് സ്വന്തം………..

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>കേരളത്തിലെ ആദ്യത്തെ വയോജന പാർക്ക് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മഞ്ഞള്ളൂർ പഞ്ചായത്തിൽ ആരംഭിക്കുന്നതിനുള്ള  പ്രഖ്യാപനം ഓൺലൈനിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.വാഴക്കുളത്ത്ത് ചേർന്ന ചടങ്ങിൽ എൽദോ എബ്രഹാം എംഎൽഎ അധ്യക്ഷനായി. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ്, ജില്ലാ ഓഫീസർ 
ജോൺ ജോഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ആർ ഡി ഒ ചന്ദ്രശേഖരൻ നായർ ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോസിജോളി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ജെ ജോർജ്ജ്, വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ ,വാർഡ് മെമ്പർ മിനി ജോസ് തുടങ്ങിയവർ പങ്കെടുത്തു.പാർക്ക് സ്ഥാപിയ്ക്കുന്നതിന് ഒരു ഏക്കർ സ്ഥലം കണ്ടെത്തി.മുതിർന്നവർക്കുള്ള മാനസിക ഉല്ലാസത്തിനും,ആരോഗ്യ സംരക്ഷണത്തിനുമുള്ള സൗകര്യങ്ങളുണ്ടാകും.ഇതിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു.2021 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കാനാണ്  തീരുമാനം

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *