കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍ കുമെന്ന് അറിയിക്കാന്‍ കേന്ദ്രസ ര്‍ക്കാരിനോട് ഹൈക്കോടതി;കേരളത്തിലെ സാഹചര്യം അതീവഗുരുതര മെന്നും കോടതി

സ്വന്തം ലേഖകൻ -

കൊച്ചി>>> കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാ ര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോട തി നിര്‍ദേശിച്ചു.വാക്സീന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

കേരളത്തിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നിയോ ഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യ ത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേരളത്തിലെ സ്ഥിതി മനസിലാക്കണ മെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു.കേരളത്തിന് കിട്ടിയ വാക്സീ ന്‍ ഡോസുകള്‍ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോ ഴത്തെ രീതിയില്‍ വാക്‌സീന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്സീന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →