കേരളം ലോക്ഡൗൺ നീട്ടിയേക്കും: 12 ദിവസംകൊണ്ട് വൈറസ് കീഴടക്കിയത് 745 പേരെ

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാനം കോ വിഡ് കണക്കുകളുടെ ഉയരത്തില്‍. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോ വിഡിനു കീഴടങ്ങി.ഏററവും കൂടിയ പ്രതിദി നവര്‍ധനയും മരണങ്ങളും ടെസ്ററ് പോസിററിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലോക്ഡൗണ്‍ നീട്ടാനാണ് നീക്കം.

വാരാന്ത്യലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43000 കടന്നു.

ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ചികില്‍സയില്‍ നാലര ലക്ഷം പേര്‍. 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ വിവിധ ജില്ല കളില്‍ കോവിഡ് സ്ഥിരീകരിക്കുന്നു.

ഇന്നലെ മാത്രം 95 മരണം. 21 ദിനംകൊണ്ട് 1054 ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2729 ആയും വെന്റിലേറററില്‍ കഴിയുന്നവരുടെ എണ്ണം 1446 ആയും കുതിച്ചുയര്‍ന്നു. അതേസമയം യഥാര്‍ഥ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഒളിപ്പിക്കുകയാണെന്നും വിദഗ്ധര്‍.എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ,തൃശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്.

സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെ ന്നും ലോക്ഡൗണ്‍ തുടരണമെന്നുമാ ണ് വിലയിരുത്തല്‍. ഒക്സിജന്‍ പാഴാ ക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറി പ്പടിയില്ലാതെ ആര്‍ക്കും ഒക്സിജന്‍ നല്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നല്കി. കാററും മഴയും അതിശക്തമാകാന്‍ സാധ്യതയുളളതി നാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാ ന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →