കേന്ദ്ര സർക്കാ രിൻ്റെ തെറ്റായ വൈദ്യുതി നയ ങ്ങൾക്കെതിരെ ധർണ്ണ

web-desk -

കോതമംഗലം >>>കേന്ദ്ര ഗവൺമെൻ്റിൻ്റെ കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോതമംഗലം പോസ്റ്റ് ഓഫീസിനു മുമ്പിൽ എ ഐ റ്റി യു സി കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
ധർണ നടത്തി.

സമരം എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.അഡ്വ.കെ എസ് ജ്യോതികുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി
എം എസ് ജോർജ്, പി എം ശിവൻ, സി കെ ജോർജ് , പി എ അനസ്, തോമാച്ചൻ ചാക്കോച്ചൻ, ഹലീൽ റ്റിഎ, എൻ യു നാസർ എന്നിവർ പ്രസംഗിച്ചു.