കോഴിക്കോട് : മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോർച്ചറിയിലേക്ക് തള്ളി വിടുന്ന ഒരു വിവാദ കർഷക ബില്ലാണ് കേന്ദ്ര സർക്കാർ പാസ്സാക്കിയിരിക്കുന്നതെന്ന് യുവജന പക്ഷം നേതാവ് അഡ്വ.ഷൈജോ ഹസ്സൻ പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് പൂർണമായി അടിയറ വയ്ക്കുന്ന ഈ ബില്ലുകൾ നിയമമാകുന്നതോടെ താങ്ങുവില എന്ന സമ്പ്രദായം നിന്നു പോകുകയും ഇത് കർഷക മേഖല യെ മുഴുവൻ കൊടും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യും. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തന്ത്രത്തോടെ ലക്ഷ്യമിടുന്ന ബിൽ വിത്തു മുതൽ വിപണി വരെ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയും സാധാരണ കൃഷിക്കാർ നശിക്കുകയുo ചെയ്യുമെന്ന് ഷൈ ജോ ഹസ്സൻ പറഞ്ഞു.
സേവനങ്ങൾ നിരക്ക് നിശ്ചയിക്കുന്നതിലൂടെ സാധാരണ കർഷകർക്ക് സാങ്കേതിക വിദ്യകളും സേവനങ്ങളും ഇല്ലാതാവും ഇത് കർഷകരുടെ നാശത്തിന് വഴിയായി മാറുമെന്നും അതിനാൽ ഈ ബില്ല് തള്ളി കളയണമെന്നും അദ് ദേഹം പറഞ്ഞു .കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന ഈ ബില്ലിൻ്റെ ഗുണം ഭൂമാഫിയയ്ക്കും വൻ ഭക്ഷ്യ വ്യവസായികൾക്കും മാത്രമാണെന്ന് അഡ്വ ഷോൺ ജോർജ്ജ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
പ്രീതിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ.ഷോൺ ജോർജ്ജ് ,അനു ശങ്കർ ,റഹമ്മത്ത് ബീവി, അനൂപ് നായർ ,ഫിനു ഫവാസ്, സമീർ നല്ലളം ,റജി നാസ് ട്ടി. ഹമീദ്, ഷമീന .പി എബി കണ്ണൻ ചേരിപി.പി ഷഹീർ, അബ്ജിത്ത് ആർ.രാജ്, ഷറഫുദ്ദീൻ എ.കെ, ഷിബിൻ കൊന്നത്താഴം ,അംജാദ് അലി ,രജിൾ ഹനീഫ, ഷോബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.