കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ പെരുമ്പാവൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിച്ചു

web-desk - - Leave a Comment

പെരുമ്പാവൂര്‍ : കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ ദേശവ്യാപകമായി നടന്ന കര്‍ഷക ഹര്‍ത്താലിനോടനുബന്ധിച്ച് പെരുമ്പാവൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിച്ചു. കര്‍ഷകസംഘം ഏരിയാ സെക്രട്ടറി സി.എം.അബ്ദുള്‍ കരിമിന്‍റെ അദ്ധ്യക്ഷതയില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.കെ.ശിവന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.എന്‍.ജോഷി., വി.എന്‍.ഗോപിനാഥ്, എസ്.മോഹനന്‍, പി.കെ.സിദ്ദിഖ്, കെ.പി.റെജിമോന്‍, രാജേഷ് കാവുങ്കല്‍, മിനിഗോപി, വി.കെ.സന്തോഷ്, ഫാ.എബ്രാഹം കണ്ടന്തറയ്ക്കല്‍, എം.എ.അഷറഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *