കേന്ദ്ര അനുമതി ലഭിച്ചാല്‍ സ്‌കൂള്‍ തുറക്കാന്‍ തയ്യാറാണെന്ന്‌ വിദ്യാഭ്യാസമന്ത്രി

web-desk -

തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും കോവിഡ് വിധഗ്ധ സമിതിയുടെയും നിര്‍ദ്ദേശമനുസരിച്ചായിരിക്കും സ്കൂളുകള്‍ തുറക്കുക. സ്കൂളുകളില്‍ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കാരണം36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്സിആര്ടിയുടെ റിപ്പോര്‍ട്ടുണ്ട്. കൂടാതെ മാനസിക പിരിമുറക്കവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡിറ്റില്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ അടുത്തമാസം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും വ്യായാമം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.