കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം; പ്രതികരണവുമായി സി കെ ജാനു

സ്വന്തം ലേഖകൻ -

കല്‍പ്പറ്റ>>>  സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സി കെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി കെ ജാനു വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ രണ്ടു പേരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു

എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. പാര്‍ട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജാനു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറയുന്നു.

തിരുവനന്തപുരത്തു വെച്ചാണ് സുരേന്ദ്രന്‍ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്ബായിരുന്നു അതെന്നും അന്നേദിവസം സി കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത ആരോപിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →