പെരുമ്പാവൂർ: കോരിച്ചൊരിയുന്ന മഴയത്തും മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യുവജന പ്രതിഷേധം. മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി പെരുമ്പാവൂരിൽ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അൻസാർ മുണ്ടാട്ട് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി കളളക്കടത്ത് കേസിൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് ഹാജരായത് കേരളത്തിന് നാണക്കേടാണ്. പിണറായി വിജയൻ കെ ടി ജലീലിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയത്. വിശുദ്ധ ഗ്രന്ഥത്തിൻ്റെ മറവിൽ സ്വർണം കടത്തി എന്ന ആരോപണമാണ് ഉയരുന്നത്. വിശ്വാസികളോട് മന്ത്രി മാപ്പു പറയണം. അര നിമിഷം വൈകാതെ അദ്ദേഹം രാജിവക്കണം. മന്ത്രി രാജിവക്കും വരെ മുസ്ലിം യൂത്ത് ലീഗ് സമര രംഗത്തു നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റ്റി എം അബ്ബാസ് സ്വാഗതം ആശംസിച്ചു.ദേശീയ നിർവാഹക സമിതി അംഗം ഷിബു മീരാൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് ഷറഫ് എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ജോയിൻ്റ് സെക്രട്ടറി ഷിഹാബ് കുഴുവിനാംപാറ നന്ദി പറഞ്ഞു. യൂത്ത് ലീഗ് പെരുമ്പാവൂർ മണ്ഡലം പ്രസിഡണ്ട് സി എം അനസ് ,ജനറൽ സെക്രട്ടറി ഷിഹാബ് വട്ടക്കാട്ടുപടി, കുന്നത്ത്നാട് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് പട്ടിമറ്റം സംസാരിച്ചു. ഇ പി ഷമീർ, പി എം എ സലാം, അൻസാർ അറക്കപ്പടി, സി പി മജീദ്, എം എം ഷെഫിൻ മുഹമ്മദ് നാസിം, സലിം മിനിക്കവല, അംജിത്, അസ്ലം എന്നിവർ നേതൃത്വം നൽകി.