കോതമംഗലം: മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കോതമംഗലം നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
മുൻസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തു, ശേഷം റോഡിൽ കുത്തിയിരിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ.ടി ജലീൽ രാജി വെക്കുന്നത് വരെ പ്രതിഷേധ സമരങ്ങളും ധർണ്ണകളും തുടരുമെന്ന് ധർണ്ണാ സമരം ഉത്ഘാടനം ചെയ്ത് സംസാരിച്ച യുവമോർച്ച സംസ്ഥാന സെക്രെട്ടറി ദിനിൽ ദിനേശ് പ്രഖ്യാപിച്ചു .യുവമോർച്ച ജില്ലാ സെക്രട്ടറി സുനിൽ മാരമംഗലം ,യുവമോർച്ച മണ്ടലം വൈസ് പ്രഡിഡന്റ് അമൽ നടരാജൻ, ലാലിഷ് മാവുടി ,ജനറൽ സെക്രട്ടറി വിവേകാനന്ദൻ ,സെക്രട്ടറിമാരായ മനു ചേലാട് ,സനീഷ് പി ഡി ,ബിജെപി ജില്ലാ സെക്രെട്ടറി ഇ ടി നടരാജൻ ,മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, കർഷക മോർച്ച ജില്ലാ കമ്മറ്റി അംഗം കെ ആർ രഞ്ചിത് എന്നിവർ നേതൃത്വം നൽകി