കെ. ഐ. എബിൻ – സഞ്ചരിക്കുന്ന ടൂറിസം അദ്ധ്യാ പകനും ✍️എഴുത്തുകാ രനും

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> പഠിപ്പിക്കുന്ന വിഷയം ടൂറിസം ഇഷ്ടപ്പെട്ട വിനോദം യാത്രകളും എഴുത്തുകളും പറഞ്ഞു വരുന്നത് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കെ. ഐ എബിനെ കുറിച്ചാണ്.

1. അദ്ധ്യാപകൻ 
2008 മാർച്ച്‌ മൂന്നിനാണ് ടൂറിസം അധ്യാപകനായി കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് തുടക്കം. പിന്നീട് 2011 ആഗസ്റ്റ് മാസം മുതൽ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ ജോലി ചെയുന്നു. ആകെ പതിമൂന്നു വർഷം അധ്യാപന പരിചയമുള്ള എബിൻ പത്ത്‌ വർഷത്തിലേറെയായി ജോലി ചെയ്തു കൊണ്ടിരിക്കുന്നത് യൂണിവേഴ്സിറ്റി തലത്തിൽ ആണ്.


2. യാത്രകളിലൂടെ അറിവ് 
ഒഴിവു സമയങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് എബിനോട് ചോദിച്ചാൽ അതിനുള്ള ഉത്തരം യാത്രയാണ്. കേവലം വിനോദം മാത്രം തേടിയുള്ള യാത്രകൾ അല്ല എബിന്റെത്. പഠിപ്പിക്കുന്ന വിഷയം ടൂറിസം ആയത് കൊണ്ട് ഇന്ത്യയിലെ സ്ഥലങ്ങൾ പരമാവധി കാണുക എന്നതാണ് ആഗ്രഹം. ഇതിനോടകം ഇന്ത്യയിലെ 280ൽ പരം സ്ഥലങ്ങളും ആകെയുള്ള 38 യുനെസ്കോ പൈതൃക സ്മാരകങ്ങളിൽ 31 എണ്ണവും എബിൻ കണ്ടു കഴിഞ്ഞു.
ഓരോ യാത്രകളിലൂടെയും പുതിയ അറിവുകൾ നേടുന്നതിനോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും മനോഹരമായി  ആസ്വദിക്കാനും സാധിക്കും എന്നാണ് എബിൻ പറയുന്നത്.


3. മൂന്നൂറിൽ പരം ടൂറിസം ലേഖനങ്ങൾ 
2011 മെയ്‌ മാസത്തിലാണ്  എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നത്.  കേരളത്തിലെ അറിയപ്പെടുന്ന വിവിധ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി ടൂറിസം ലേഖനങ്ങൾ  എഴുതിക്കൊണ്ടിരിക്കുന്നു.
4. അറിയപ്പെടുന്ന ക്വിസ് മാസ്റ്റർ 
പി.ജി. പഠന കാലം മുതലേ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും  നേടിയിട്ടുണ്ട് എബിൻ. പിന്നീട് അധ്യാപക രംഗത്തേക്ക് വന്നതിനു ശേഷം 2011 മുതൽ ആണ് തുടർച്ചയായി ക്വിസ് മാസ്റ്ററുടെ റോളും എബിൻ ഭംഗിയായി ചെയ്തു വരുന്നത്. വിവിധ കോളേജുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനും എബിൻ പോകാറുണ്ട്.


5. മികച്ച അദ്ധ്യാപകൻ വിദ്യാർത്ഥി കൂടിയാണ് 
ഒരു മികച്ച അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥി കൂടി ആണ് എന്നാണ് എബിൻ പറയുന്നത്. പരമാവധി അറിവുകൾ അദ്ധ്യാപകർ   നേടണം അതിനു നിരന്തരമായ തുടർപഠനങ്ങളും ആവശ്യമാണ്. ടൂറിസത്തിൽ പി. ജി പഠനവും യുജിസി നെറ്റും നേടിയതിന് ശേഷം പിന്നീട് നാല് വിഷയങ്ങളിൽ കൂടി പി. ജി യും അഞ്ച് വിഷയങ്ങളിൽ പി. ജി ഡിപ്ലോമയും ഫസ്റ്റ് ക്ലാസ്സിൽ പൂർത്തി ആക്കാൻ സാധിച്ചു.
6. റിസോഴ്സ് പേഴ്സൺ 
കേരളത്തിലെ വിവിധ ടൂറിസം  കോളേജുകളിലേ റിസോഴ്സ് പേഴ്സൺ കൂടിയാണ് എബിൻ. തനിക്കു ലഭിക്കുന്ന ഓരോ അവസരങ്ങളും വിദ്യാർത്ഥികൾക്ക്  അറിവ് പകർന്നു നൽകാനുള്ള മഹത്തായിട്ടുള്ള കാര്യമായിട്ടാണ് എബിൻ കാണുന്നത്.
7. നിള യാത്രകൾ 
2011ൽ തുടങ്ങിയതാണ് നിള യാത്രകൾ. ഒഴിവു സമയങ്ങളിൽ മിക്ക യാത്രകളും നിളാതീരത്തേക്കാണ്. നിളയുമായി ബന്ധപെട്ടു നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള എബിൻ ക്വിസ് ഭാരതപ്പുഴ എന്ന പേരിൽ പുസ്തകവും എഴുതുയിട്ടുണ്ട്. പുഴ കാണാൻ വേണ്ടി കുറ്റിപ്പുറത്ത് ഒരു റൂമും എടുത്തിട്ടുണ്ട് നിളയെ പ്രണയിക്കുന്ന ഈ ടൂറിസം അദ്ധ്യാപകൻ.
യാത്രകൾ ഇല്ലാത്ത ഒരു ജീവിതം എബിന് ഇല്ല. എപ്പോഴും മനസ്സ് നിറയെ യാത്രകളും കാഴ്ചകളുമായി നടക്കുന്ന  എബിന് ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ഉണ്ടാകട്ടെ.ശുഭയാത്ര നേരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →