കെ.എസ്.ഇ.ബി. സേവനങ്ങള്‍ ഇനി പടിവാതിക്കല്‍

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>കോവിഡ് വ്യാപനസാഹചര്യം ഒഴിവാക്കാനായി കെ.എസ്.ഇ.ബി.യുടെ സേവനം ഇനി വീടുകളിലേക്ക്. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നത് ഒഴികെയുള്ള സേവനങ്ങളാണ് വീടുകളില്‍ എത്തി നിര്‍വഹിക്കുന്നത്. പുതിയ കണക്ഷന്‍, ഉടമസ്ഥാവകാശ മാറ്റം, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍, താരിഫ് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉദ്യോഗസ്ഥന്‍ വീട്ടില്‍ എത്തി നല്‍കും. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ 9496009094 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാം. എറണാകുളം ജില്ലയിലെ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ ജെയിംസ് ഡേവിഡ് നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബീവി ബക്കര്‍ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.ബി. സുരേഷ്‌കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. മനോജ്, സെക്ഷന്‍ എന്‍ജിനീയര്‍ കെ.ജി. ബിജു എന്നിവര്‍ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →