കെഎഎസ് പരീക്ഷയുടെ റീവാലുവേഷൻ നീക്കം ഉപേക്ഷിക്കണം; ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി

web-desk - - Leave a Comment

കെഎഎസ്പരീക്ഷയുടെറീവാലുവേഷൻ നീക്കം ഉപേക്ഷിക്കണമെന്ന് ഭാരതീയമനുഷ്യാവകാശ സംരക്ഷണ സമിതി.ഓഗസ്റ്റ് 26 ന് ഫലം പുറത്തുവന്ന കേരള അഡിമിനിസ്ട്രേറ്റിവ് സർവീസ് (കെ എ എസ്) പരീക്ഷയിൽ പരാജയപ്പെട്ടവരുടെ ഉത്തരക്കടലാസുകൾ റീവാലുവേഷൻ ചെയ്യുവാൻ അവസരം നൽകിക്കൊണ്ട് പി എസ് സി പത്രവാർത്ത നൽകിയിരിക്കുന്നത് അങ്ങേയറ്റം ദുരുപദിഷ്ടവും പരീക്ഷ പാസ്സായവരോടുള്ള അവഹേളനവുമാണെന്ന് കൊല്ലം കേന്ദ്രമായുള്ള ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെയോ യൂണിയൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെയോ സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷന്റെയോ മത്സരപരീക്ഷകളിൽ റീവാലുവേഷൻ അനുവദിക്കാറില്ല.
പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും കൂടുന്നു എന്ന് പരക്കെയുള്ള ആക്ഷേപം ശരിവയ്ക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും പ്രിലിമിനറി പരീക്ഷയിൽ മാസങ്ങളോളം കഠിനമായ അദ്ധ്വാനത്തിലൂടെ വിജയം കൈവരിച്ച മിടുക്കരായ ഉദ്യോഗാർത്ഥികളോടുള്ള കൊഞ്ഞനം കുത്തലും വെല്ലുവിളിയുമാണ് ഇതെന്നും സമിതി കുറ്റപ്പെടുത്തി. ഈ നടപടി ഉടൻ പിൻവലിക്കണമെന്ന് സംസ്‌ഥാന സമിതി പി എസ് സിയോടും സർക്കാരിനോടും അഭ്യർത്ഥിച്ചു.
പി എസ് സിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്‌തികളെ വർഗ്ഗശത്രുക്കളായി കണ്ടുകൊണ്ട് നിയമനടപടി സ്വീകരിക്കുവാനുള്ള നീക്കം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം ജനകീയ അഴിമതിയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ സംഘടനാ തയ്യാറാണെന്നും ഭാരവാഹി കൾ അറിയിച്ചു. സംസ്‌ഥാന പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മഹാകവി വർഗീസ് ശക്തിമംഗലം, സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററും പ്രശസ്‌ത മെമ്മറി ഡെവലപ്മെൻറ് ട്രെയിനറുമായ രാജേഷ് മഹേശ്വർ, സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *