പെരുമ്പാവൂർ: ആടുവളർത്തലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂവപ്പടി സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയിട്ടുള്ള ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ബാങ്കിലെ അംഗങ്ങൾ പുതിയതായി ആരംഭിക്കുന്ന ആടുവളർത്തൽ യൂണിറ്റുകൾക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തി ബാങ്ക് പ്രസിഡൻ്റ് മനോജ് മൂത്തേടൻ സഹായ വിതരണം ഉദ്ഘാടനം ചെയ്തു ബാങ്ക് ഭരണസമിതിയംഗങ്ങളായ തോമസ് പൊട്ടോളി, ആൻ്റു ഉതുപ്പാൻ, ജിജി ശെൽവരാജ്, ദിപു റാഫേൽ, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി ഡി പീറ്റർ എന്നിവർ സംസാരിച്ചു.
