കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2021-26 വര്‍ഷത്തെ വികസന പ്രവര്‍ത്തന പദ്ധതികൾ

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍: ആരോഗ്യ മേഖല

വേങ്ങൂര്‍ സി.എച്ച്.സിയില്‍ സേവന പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. ബ്ലോക്കിനു കീഴിലെ ആറു പഞ്ചായത്തുകളിലെ പി.എച്ച്.സി. കള്‍ക്കും സബ് സെന്ററുകള്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കും. ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗം, കിഡ്‌നി രോഗികള്‍ എന്നിവര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ച് കോവിഡാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ജീവിതശൈലി, രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. എസ്.സി. സംസ്‌ക്കാരിക നിലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും.
വായന ശാലകള്‍ക്ക് സഹായം നല്‍കും. വജ്രജൂബിലി ഫെല്ലോഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. അങ്കണവാടികള്‍ ഹൈടെക്ക് ആക്കി കുമാരി ക്ലബ്ബുകള്‍ ശാക്തീകരിക്കും. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. എസ്‌സി. എസ്ടി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണ പദ്ധതിക്ക് മുന്‍ഗണന നല്‍കും

മണ്ണ് ജല സംരക്ഷണപ്രവര്‍ത്തികള്‍ ഏറ്റെടുക്കും

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 6 പഞ്ചായത്തുകളിലെ കുളങ്ങള്‍, തോടുകള്‍ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. വരള്‍ച്ച പ്രദേശങ്ങളില്‍ ജല സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തടയണകള്‍ നിര്‍മിക്കും. വലിയ തോടുകളില്‍ വെളളക്കെട്ട് ഒഴിവാക്കാന്‍ ആഴവും വീതിയും വര്‍ദ്ധിപ്പിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആസ്തി സൃഷ്ടിക്കുന്ന പ്രവത്തികള്‍ ഏറ്റെടുക്കും. പൊങ്ങിന്‍ചുവടു എസ്ടി കോളനിവാസികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിന് പദ്ധതി ഏറ്റെടുക്കും.

വനിതാ ഘടക പദ്ധതി

ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച വനിതാ പരിശീലന കേന്ദ്രങ്ങളില്‍ തൊഴില്‍പരിശീലനം, പി.എസ്.സി.  പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കാന്‍ എക്‌സലന്റ് സെന്റര്‍ ആരംഭിക്കും.

കൃഷി

നെല്‍കൃഷി പ്രേത്സാഹിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് സഹായം, പച്ചക്കറികൃഷിക്ക് പദ്ധതികള്‍ നടപ്പിലാക്കും എന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വൈസ് പ്രസിഡന്റ് മോളി തോമസ്, അനു അബീഷ്, എന്‍.എം. സലീം, സി.ജെ. ബാബു എന്നിവര്‍ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →