പെരുമ്പാവൂർ >>> കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019- 2020 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ച് 78 അംഗൻവാടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു എൽദോസ് കുന്നപ്പി ളളി എം എൽ എ വിതരണ ഉദ്ഘാടനം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, കെ പി വർഗീസ്, എം പി പ്രകാശ്, സിസിലി ഇയോബ്, ജോബി മാത്യു, മിനി ബാബു,പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ശിശു വികസന ഓഫീസർ ശ്രീനി വർഗീസ്, മേരി പൗലോസ്, രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗനവാടികൾക്ക് നൽകുന്ന ലാപ്ടോപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവഹിക്കുന്നു