പെരുമ്പാവൂർ: കർഷകർക്ക് ശാസ്ത്രീയമായ കൃഷി രീതികൾ പരിശീലിപ്പിക്കുക, കർഷകർക്ക് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ വിവിധ സ്കീമുകൾ കർഷകരിലെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക വിജ്ഞാന കേന്ദ്രം ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മുത്തേടൻ, അംഗങ്ങളായ സിസിലി ഇയോബ്, എം പി പ്രകാശ്, ഗായത്രി വിനോദ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി എൻ മോളി, വിജ്ഞാന കേന്ദ്രം കോ-ഓഡിനേറ്റർ ഡോ: പാർവ്വതി മേനോൻ എന്നിവർ സംസാരിച്ചു