കൂവപ്പടി പഞ്ചായത്ത് ഭരണ സമിതി വരുന്ന അഞ്ചു വര്‍ഷ കാലയളവില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>സമ്പൂര്‍ണ്ണ ഭവന നിര്‍മാണ പദ്ധതിക്ക് മുന്‍ഗണന നല്‍കി എസ്.സി. വിഭാഗകാര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം വാസയോഗ്യമാക്കുമെന്നും, ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ച്  സബ് സെന്ററുകള്‍ തുടങ്ങും. ആരോഗ്യ മേഖലയില്‍ എഫ്.എച്ച്.സി. കോടനാട്, ചേരാനല്ലൂര്‍ ആയുര്‍വേദാശുപതി, മൃഗാശുപത്രി, പാലിയേറ്റീവ് രോഗികളുടെ പരിചരണം, ഭിന്നശേഷിക്കാരുടെ സംരക്ഷണ പദ്ധതി എന്നിവക്ക് പ്രത്യക പരിഗണന നല്‍കുമെന്നും കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു  പറഞ്ഞു.
വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിക്കുക, അങ്കണവാടികള്‍ ഹൈടെക് ആക്കുക,  പൊതു ജലാശയങ്ങളുടെ സംരക്ഷണം, കാര്‍ഷിക, മത്സ്യ ക്ഷീര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍, സംഘകൃഷി, കുടുംബശ്രീ എന്നിവര്‍ക്ക് കൃഷി ചെയ്യാന്‍ സഹായം,  കളിസ്ഥലം  നിര്‍മാണം, ക്ലബ്ബുകള്‍, വായനശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കവലകളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി, വഴി വിളക്കുകള്‍ സാധ്യമാക്കും.  കുടുംബശ്രീക്ക് സഹായം,  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണം, ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും.
പൊതു ശ്മശാനം നിര്‍മാണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ക്ലീന്‍ കൂവപ്പടി പദ്ധതി,  പെന്‍ഷന്‍ സമ്പ്രദായം,  ദുരന്ത നിവാരണ സേനയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി  ജില്ലാ – ബ്ലോക്ക് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കും.  പഞ്ചായത്തില്‍ പൊതു മാര്‍ക്കറ്റ് ആരംഭിക്കാനുള്ള സാധ്യത തേടും. പഞ്ചായത്തിനെ ബാലജന, വയോജന സൗഹൃദമാക്കും.   ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍, ഗ്രാമീണ റോഡുകളുടെ  നിലവാരം മെച്ചപ്പെടുത്തി നാടിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ലക്ഷ്യമെന്ന്  പ്രസിഡന്റ് മിനി ബാബു, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍, സിന്ധു അരവിന്ദ്, പി.വി. സുനില്‍, ജിജി ശെല്‍വരാജ് എന്നിവര്‍ മീറ്റ് ദി ലീഡേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →