കൂട്ടിക്കുളം പാലം അപകട ഭീഷണിയിൽ

സ്വന്തം ലേഖകൻ -

കോതമംഗലം >>> കുട്ടമ്പുഴ പഞ്ചായ ത്തിലെ പന്തപ്ര -മാമലക്കണ്ടം റോഡി ൽ കൂട്ടിക്കുളം പാലം അപകടാവസ്ഥ യിലായിട്ട് മാസങ്ങൾ പിന്നിട്ടു.അറ്റകു റ്റപ്പണികൾ നടത്തി ഗതാഗതം പുന സ്ഥാപിക്കാൻ അധികൃതർ തയ്യാറാകു ന്നില്ലെന്ന് പരാതി.കുട്ടമ്പുഴ പഞ്ചായ ത്തിലെ മാമലക്കണ്ടം, താലിപ്പാറ എന്നീ വാർഡുകളിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയിലേക്ക് യാ ത്ര ചെയ്യാനുള്ള ഏക റോഡാണിത്. ഈ റോഡിലെ കൂട്ടിക്കുളം പാലം വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഈ പാലത്തിൻ്റെ തൂൺ രണ്ടായി പിളർന്ന് മാറിയിരിക്കുകകയാണ്. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന ത്.ഒരു കെ എസ് ആർ ടി സി  ബസും, ഒരു സ്വകാര്യ ബസുമായാരുന്നു ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.പാലം അപകടാവ സ്ഥയിലായതിനെ തുടർന്ന് മാസങ്ങ ൾക്ക് മുമ്പുതന്നെ ബസുകളുടെ ഓട്ടം നിലച്ചിരുന്നു. ഏതാനും മാസം മുമ്പ് പാലത്തിൽ അറ്റകുറ്റപ്പണികൾ നട ത്തിയിരുന്നെങ്കിലും സഞ്ചാരയോഗ്യ മാക്കാൻ കഴിഞ്ഞിട്ടില്ല. തകരാറുകൾ ഇപ്പോഴും അങ്ങനെ തന്നെ നിലനിൽ ക്കുകയാണ്.വന്യമൃഗങ്ങളുടെ സാന്നി ദ്ധ്യം സദാ സമയവുമുള്ള റോഡാണ് കാനന മധ്യത്തിലൂടെയുള്ള പന്തപ്ര – മാമലക്കണ്ടം റോഡ്. അപകടങ്ങൾ പതിയിരിക്കുന്ന ഈ പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെ ന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →