കുർബ്ബാനക്രമത്തെച്ചൊല്ലി പ്രസ ന്നപുരം പള്ളിയി ൽ വീണ്ടും വാക്കേറ്റം. പള്ളിയങ്കണം പോലീസ്നിരീക്ഷ ണത്തിൽ

-

ആലുവ>> ചൊവ്വര പ്രസന്നപുരം ഹോളി ഫാമിലി പള്ളിയിൽ വിശുദ്ധകുർബ്ബാന ക്രമത്തെ ചൊല്ലിയുള്ള തർക്കം സംഘർഷാവസ്ഥയിൽ കലാശിച്ചു. ജനാഭിമുഖ കുര്‍ബ്ബാന ആവശ്യപ്പെട്ട് ഒരു വിഭാഗം ഇടവകാംഗങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പള്ളിക്കു മുന്‍പില്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ അറുപതു വര്‍ഷമായി പിന്തുടർന്നുവരുന്ന ജനാഭിമുഖ കുര്‍ബ്ബാനരീതി മാറ്റി, പുറം തിരിഞ്ഞുള്ള കുര്‍ബാനയാണ് പ്രസന്നപുരം പള്ളിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഇടവകാംഗങ്ങൾ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് കുർബ്ബാന ചൊല്ലാനെത്തിയ മറ്റൂർ പള്ളി വികാരി ഫാ. ആന്റണി പുതുവേലിലിനെതിരെയാണ് ഇടവകാംഗങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. സ്വന്തം ഇടവക പള്ളിയിൽ ജനാഭിമുഖ കുർബ്ബാന നടത്തുന്ന ഫാ. ആന്റണി, പ്രസന്നപുരം പള്ളിയിലെത്തിയാൽ പുറംതിരിഞ്ഞുള്ള കുർബ്ബാന ചൊല്ലുന്നത്തിനെതിരെ ഇടവകാംഗങ്ങൾ ചോദ്യം ചെയ്തതിനെത്തു
ടർന്നാണ് വാക്കേറ്റമുണ്ടായത്. പ്രസന്നപുരം പള്ളിയിലെ വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കലാണ്. മാര്‍പാപ്പയുടെ തീരുമാനത്തെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടവക വികാരിയായ ഇദ്ദേഹം നാളുകളായി ഇവിടെ നടത്തി വരുന്നതെന്ന് പള്ളി പാരിഷ് കൗണ്‍സില്‍ നേരത്തെ ആരോപിച്ചിരുന്നു. ആശയസംഘർഷം മൂർച്ഛിച്ചപ്പോഴാണ് പകരക്കാരനായി മറ്റൂർ പള്ളിയിൽ നിന്ന് ഫാ. ആന്റണിയെ, സഭാമേലധ്യക്ഷന്മാർ വൈദിക കർമ്മങ്ങൾക്കായി ഇവിടെ നിയോഗിച്ചത്. സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ അറുപതു വര്‍ഷമായി നടന്നു വരുന്ന ജനാഭിമുഖ കുര്‍ബ്ബാന മാറ്റി പുറംതിരിഞ്ഞുള്ള കുർബ്ബാന പ്രസന്നപുരം പള്ളിയില്‍ നടപ്പിലാക്കുന്ന സഭാതീരുമാനത്തെ എന്തുവിലകൊടുത്തും എതിർക്കുമെന്ന് വിശ്വാസിസമൂഹം പറഞ്ഞു. മാര്‍പാപ്പ ഇളവ് നല്‍കിയിട്ടും സിനഡ് തീരുമാനപ്രകാരം പുറംതിരിഞ്ഞുള്ള കുര്‍ബാന നടത്തുന്നതിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. മുൻകരുതലെന്ന നിലയിൽ പള്ളിയങ്കണത്തിൽ പോലീസെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.

  1. ആലുവ ചൊവ്വര പ്രസന്നപുരം ഹോളി ഫാമിലി പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സത്യഗ്രഹം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജെറാര്‍ഡ് ഉദ്ഘാടനം ചെയ്തപ്പോൾ

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →