കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം: പ്രാദേശിക നേതാക്കള്‍ക്കതിരെ കൂട്ടനടപടിയെടുത്ത്​ സി.പി.എം

ന്യൂസ് ഡെസ്ക്ക് -

കുറ്റ്യാടി>>> നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കുറ്റ്യാടി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ സി.​പി.​എം. പ​ര​സ്യ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്റെ പേ​രി​ല്‍ കുറ്റ്യാടി ലോ​ക്ക​ല്‍ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തി​നു​പി​ന്നാ​ലെ​യാ​ണ്​ കുറ്റ്യാടി, വ​ട​യം ലോ​ക്ക​ല്‍ ക​മ്മി​റ്റി പ​രി​ധി​യി​ലെ 32 പേ​ര്‍​ക്കെ​തിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെകെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി ബാബുരാജ്, കെപി ഷിജില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപി വത്സന്‍, സികെ. സതീശന്‍, കെവി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സികെ ബാബു, എഎം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്‍, എഎം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടികെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡിവൈഎഫ്‌ഐ കുറ്റ്യാടി മേഖല സെക്രട്ടറി കെവി രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കിയവരില്‍ പാലേരി ചന്ദ്രന്‍ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →