കുറുപ്പംപടി സെന്റ്.മേരീസ് യൂത്ത് അസോസിയേഷൻ ഈ കോവിഡ് കാലത്തും മാതൃകയാവുന്നു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> കുറുപ്പംപടി യാക്കോ
ബായ സുറിയാനി  പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്.മേരീസ് യൂത്ത് അസോസിയേഷൻ   ഈ കോവിഡ് പ്രതിസന്ധിയിലും  മാതൃകയാവുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിവിധ   സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്ക്  റ്റി.വി സ്മാർട്ട് ഫോൻ, ടാബ്‌ എന്നിവ കുട്ടികൾ പഠിക്കട്ടെ ഞങ്ങൾ ഉണ്ട് കൂടെ എന്ന  പദ്യതിക്ക് രൂപം കൊടുത്തു കൊണ്ടു വിതരണം ചെയ്തു.  റവ .ഫാ ജോർജ് നാരകത്തുകുടി ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തു.റവ ഫാ പോൾ ഐസക്ക് കവലിയേലിൽ യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി.ബി  വൈസ് പ്രസിഡന്റ് ഫെബിൻ എം. കുര്യാക്കോസ്, ജോയിന്റ് സെക്രെട്ടറി എബിസൻ എബ്രഹാം, പെരുമ്പാവൂർ മേഘല ജോയിന്റ് സെക്രട്ടറി ജിബിൻ റെജി, പള്ളിയിലെ ട്രസ്റ്റി  മാരായ ബിജു എം. വർഗീസ്  , എൽദോസ് തരകൻ,  എന്നിവർ ഈ പദ്യതിക്ക് നേത്രത്വം കൊടുത്തു. ഓൺലൈൻ പഠന സഹായം വിതരണം  ചെയ്യുവാൻ വേണ്ടി  വിദ്യാർത്ഥികളുടെ   വീട്ടിൽ എത്തിയ യൂത്ത് അസോസിയേഷൻ  പ്രവർത്തകർ  വീട്ടിലെ അവസ്ഥ മനസിലാക്കിയതിനെ തുടർന്നു    10 വർഷമായി കറന്റ് കണക്ഷൻ കിട്ടാത്ത ഒരു വിദ്യാർത്ഥിയുടെ  വീട്ടിലെ അവസ്ഥ  ഉന്നതപ്പെട്ട അതികാരികളെ അറിയിക്കുകയും കറന്റ് കണക്ഷൻ   എടുത്തു കൊടുക്കുകയും ചെയ്തു. കൂടാതെ പാണിയേലിയിൽ ഉള്ള  ഒരു വീട്ടിൽ    എത്തിയ യൂത്ത് അസോസിയേഷൻ പ്രവർത്തകർ അവരുടെ   അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപനം സാക്ഷാത്കരിക്കുന്നതിന് വേണ്ടി     ഈ പ്രശനം ഉന്നത പെട്ടവരെ അറിയിക്കുകയും   സുമനസുകളുടെ സഹായം ഇതിനു വേണ്ടി അഭ്യർത്ഥിച്ചു കൊണ്ടു ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് എടുത്തു കൊടുക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ചെയ്തു.  ലോക്ക് ഡൗൻ മൂലം  പ്രതി സന്ധിയിലായ  സ്നേഹ ജ്യോതി ശിശുഭവൻ , കൂവപ്പടി ബെത്ലഹേം അഭയ ഭവൻ, പെരുമ്പാവൂരിലെ വിവിധ പഞ്ചായത്തുകളിൽ ഭക്ഷണത്തിന്   ബുദ്ധിമുട്ടനുഭവിക്കുന്ന  കുടുംബങ്ങളിൽ ഭക്ഷ്യ ധ്യാന്യ കിറ്റുകളും, കൂടാതെ യൂത്ത് അസോസിയേഷന് ലഭിക്കുന്ന അപേക്ഷകളുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ നിരവധി  ചികിത്സ സഹായങ്ങളും ഇതിനോടകം  വിതരണം ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *