കുറുപ്പംപടി പോലിസ് സ്റ്റേഷനിൽ സി.ഐയ്ക്കും എസ്.ഐക്കും അടക്കം ഏഴുപേർക്ക് കോവിഡ്

സ്വന്തം ലേഖകൻ -

കുറുപ്പംപടി>>>കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ സി.ഐയ്ക്കും എസ്.ഐക്കും അടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തതമല്ല. പോലീസ് സ്റ്റേഷൻ ഉടൻ അണു നശീകരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കുറുപ്പംപടി പോലിസ് റ്റേഷൻ ഉൾപ്പെടുന്ന രായമംഗലം പഞ്ചായത്തിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 131 പേർക്കാണ്.രായമംഗലം പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. നിലവിൽ അറന്നൂറിലേറെ ആളുകളാണ് ചികിൽസയിലുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →