കിഴക്കമ്പലം>>>കിഴക്കമ്പലം തോപ്പില്‍ പള്ളി വക വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചു. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡരികിലാണ് കുരിശുംതൊട്ടി. സ്റ്റീല്‍ നിര്‍മ്മിതിയായ ഭണ്ഡാരം ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിന്റെ മൂടി ഭാഗം കുരിശും തൊട്ടിയുടെ പിന്നില്‍ തള്ളിയിട്ടിരുന്നു. കുത്തിതുറക്കുന്നതിനുള്ള ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാര്‍ഥനക്കെത്തിയവരാണ് ഭണ്ഡാരംകുത്തിയത് ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചത്. രാവിലെതന്നെ കുന്നത്തുനാട് പോലീസെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പള്ളികാര്യത്തില്‍ നിന്നും പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.