കുമാരനാശാൻ പബ്ലിക് ലൈബ്രറിക്ക് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുമാരനാശാൻ പബ്ലിക് ലൈബ്രറിക്ക് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ വി രാജേഷ്,പഞ്ചായത്ത് മെമ്പർ ബിജു പി നായർ,കെ ഒ കുര്യാക്കോസ്,പി എം മുഹമ്മദാലി,മുരളീധരൻ നായർ,ഇ റ്റി രാജൻ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *