Type to search

കുട്ടികള്‍ക്ക് സെപ്റ്റംബറോടെ വാക്‌സിനേഷന്‍ നടത്തും : എയിംസ് മേധാവി

Kerala

ന്യൂഡല്‍ഹി>>> രാജ്യത്തെ കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന്‍ നടത്താമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എയിംസ് മേധാവിയുടെ പ്രതികരണം. കുട്ടികള്‍ക്കായുള്ള ഫൈസര്‍, കോവാക്സിന്‍, സൈഡസ് വാക്സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

42 കോടി ഡോസുകള്‍ രാജ്യത്തോട്ടാകെ ഇതുവരെ വിതരണം ചെയ്തുവെന്നാണ് കേന്ദ്രo വെളിപ്പെടുത്തുന്നത് . എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ മുതിര്‍ന്നവര്‍ക്കെല്ലാം വാക്സിന്‍ നല്‍കാനാണ് ശ്രമം.

12 – 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് വാക്സിന്‍ നല്‍കി സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിെന്‍റ തലവന്‍ ഡോ. എന്‍.കെ അറോറ നേരത്തെ അറിയിച്ചിരുന്നു .

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.