
കുട്ടികളുടെ കോവിഡ് വാക്സിന് സെപ്റ്റംബര്‍ അവസാനത്തോടെ വിതരണത്തിനെത്തും.കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദഗ്ധ സമിതി ചെയര്മാന് ഡോ. എന്‍ കെ അറോറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇടയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തമാസമോ സെപ്റ്റംബര്‍ ആദ്യമോ സര്‍ക്കാരിന് ലഭിക്കും.
ഭാരത് ബയോടെക്ക് വികസിപ്പിച്ച കുട്ടികള്‍ക്കുള്ള കോവാക്സിന് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാകും.രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്കാവുന്ന വാക്സിനാണ് വികസിപ്പിച്ചത്.

Follow us on