
കോതമംഗലം >>> കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുക എന്ന ഉദ്ദേശത്തോടെ വാക്സിൻ ക്യാമ്പിന് തുടക്കമായി. ഇന്ന് രാവിലെ 10 ന് സമ്പൂർണ്ണ
വാക്സിനേഷൻ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വടാട്ടുപാറ പൊയ്ക സ്കൂളിൽ വച്ച് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ .സി റോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ എൽദോസ് ബേബി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ, മെമ്പർമാരായ പി പി ജോഷി, രേഖ രാജു, എൽദോസ് ബേബി, സനൂപ് കെ എസ്, എന്നിവർ പങ്കെടുത്തു. 1,2,3 വാർഡുകളിലായി നടന്ന വാക്സിനേഷൻ ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി നേതൃത്വം നൽകി. 3 വാർഡുകളിലായി നടന്ന ക്യാമ്പിൽ 800 പേർ വാക്സിൻ സ്വീകരിച്ചു. വരും ദിവസങ്ങളിലായി പഞ്ചായത്തിലെ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് ഉദ്ഘാടനം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റും, മെഡിക്കൽ ഓഫീസറും അറിയിച്ചു. ടി പി ആർ നിരക്ക് കുത്തനെ ഉയർന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ, ഭരണ സമിതിയുടെയും, ആരോഗ്യ വകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടൽ മൂലം നിലവിൽ ടി പി ആർ 6 നും താഴെയെത്തി ഗ്രീൻ സോണിലാണ്.

Follow us on