കുടി വെള്ളത്തിനായി ദാഹിച്ചു നെടുമലത്തണ്ട് കോളനി നിവാസികൾ

സ്വന്തം ലേഖകൻ -

കോതമംഗലം>>>ഒരിറ്റ് ദാഹജലത്തിനായി നെട്ടോ ട്ട മോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡി ലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. 
ഏകദേശം  നൂറ്റമ്പതിൽ കൂ ടുതൽ നിർധന കുടുംബങ്ങ ൾ താമസിക്കുന്ന നെടുമല ത്തണ്ട് എസ്.സി കോളനി യിൽ കുടിവെള്ളം കിട്ടാക്ക നിയാണ്. കൊടിയ വേനൽ ആരംഭിക്കുന്നത്തിനുമുന്നെ യാണ് ഇവരുടെ ഈ ദുരവ സ്ഥ. ഇപ്പോൾ ഇങ്ങനെ ആ ണെങ്കിൽ വേനൽ കടുക്കു മ്പോൾ എന്താകും സ്ഥിതി എന്നാ ആശങ്കയിലാണ് ഈ ദരിദ്ര കുടുംബങ്ങൾ.കുടി വെള്ളക്ഷാമം പരിഹരിക്ക ണമെന്ന് ആവശ്യപ്പെട്ട്  നിര ന്തരം പഞ്ചായത്ത്‌ ഗ്രാമസ ഭകളിൽ ഈ പ്രശ്നം  ചൂണ്ടി ക്കാണിക്കുകയും അതിൻ പ്രകാരം കുറേ പൈപ്പുകളും കാറ്റു മാത്രം വരുന്ന കുറേ ടാപ്പുകളും ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേ ണ്ടി സ്ഥാപിച്ചതല്ലാതെ കുടി വെള്ള പദ്ധതി നടന്നുമില്ല. ഈ കോളനിയിലെ ആളു കൾ പ്രാഥമിക കൃത്യങ്ങൾ  നടത്തുന്നതിനു പോലും പണം  കൊടുത്തു വണ്ടിയി ൽ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ്. എന്നാൽ തീർത്തും നിർദ്ധനരായഈ  കുടുംബങ്ങൾക്ക് എന്നും വണ്ടിയിൽ വെള്ളംകൊണ്ടു വരുവാനും സാമ്പത്തിക വുമില്ല.നെടുമലത്തണ്ട് കുടി വെള്ള പദ്ധതി ഉടൻ തന്നെ യാഥാർത്ഥ്യമാക്കുക എന്ന താണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം വരുന്ന  തെരഞ്ഞെടുപ്പിൽ  ചുണ്ടിൽ ചെറുചിരിയുമായി ഒരു പ്രതിനിധിയും വരേണ്ട തില്ല എന്നാണ് ഇവർ പറയുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →