കുടിവെള്ളക്കിണറിൽ വിഷം കലർത്തിയതായി പരാതി

web-desk -

കോതമംഗലം>>നേര്യമംഗലം, മണിമരുതുംചാലില്‍ കുടിവെള്ളകിണറില്‍ വിഷം കലര്‍ത്തിയതായി പരാതി. പരാതിയെ തുടർന്ന് ഊന്നുകൽ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.
മണിമരുതുംചാലിലെ നാലോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനും, മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണറിലാണ് വിഷം കലര്‍ത്തിയിരിക്കുന്നത്.

കിണറ്റിലെ വെള്ളത്തിന് നിറമാറ്റവും ദുര്‍ഗന്ധവും ഉണ്ടായതിനെ തുടര്‍ന്നാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തില്‍ വീട്ടുകാര്‍ ഊന്നുകല്‍ പൊലീസിലും നേര്യമംഗലം ഹെല്‍ത്തിലും പരാതി നല്കിയിരുന്നു.കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, വാര്‍ഡ് മെമ്പര്‍ ലിസി ജോര്‍ജ് എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.