മൂവാറ്റുപുഴ>>> ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് നഗരസഭാംഗങ്ങള്‍ മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനു മുന്നില്‍ സത്യഗ്രഹം നടത്തി. നഗരസഭാംഗംങ്ങളായ അജി മുണ്ടാട്ട്, ജോയ്സ് മേരി ആന്റണി, ലൈല ഹനീഫ എന്നിവരാണ് സമരം നടത്തിയത്. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 11 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ ഒരു മാസമായി കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ജല അതോറിറ്റിയുടെ ശുദ്ധജലമാണ് ഇവിടത്തുകാരുടെ ഏക ആശ്രയം. കോരിച്ചൊരിയുന്ന മഴയിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റി അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് നഗരസഭാംഗങ്ങള്‍ സമരവുമായി രംഗത്ത് വന്നത്. നഗരസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ ഈ വാര്‍ഡുകളില്‍ സുഖമായി ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നു. പിന്നീടാണ് ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ വെള്ളമെത്തിക്കാന്‍ ആവുന്നില്ല എന്ന വിചിത്ര വാദം ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നതെന്ന് നഗരസഭാംഗങ്ങള്‍ ആരോപിച്ചു. കുടിവെള്ളം മുടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടെന്നും നഗരസഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി.
പതിനൊന്നാം വാര്‍ഡിലെ പയ്യന ടോപ്പ്, കീപ്പനശ്ശേരി, പന്ത്രണ്ടിലെ കുന്നപ്പിള്ളി മല, പതിമൂന്നിലെ ആശ്രമം ടോപ്പ്, 14ലെ പാണ്ഡന്പാറ, ഇഞ്ചി കവല തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കും എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് നഗരസഭാംഗങ്ങള്‍ സമരം അവസാനിപ്പിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വാര്‍ഡ് നിവാസികളെ കൂടി പങ്കെടുപ്പിച്ച് ശക്തമായ സമരം ആരംഭിക്കുമെന്നും നഗരസഭാംഗങ്ങള്‍ മുന്നറിയിപ്പ് നല്കി. യോഗത്തില്‍ നഗരസഭാംഗം ജോയ്സ് മേരി ആന്റണി അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. അബ്ദുല്‍ സലാം, ജോസ് കുര്യാക്കോസ്, നഗരസഭാംഗങ്ങളായ ബിനു മടേക്കല്‍, അമല്‍ ബാബു, ബിന്ദു ജയന്, ജോളി മണ്ണൂര്‍, കെ.കെ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on