കിഴക്കൻ മേഖലയിലെ ഏഴോളം പാറമടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പാറമടകളിൽ നിന്ന് പാസില്ലാതെ അമിതഭാരവുമായി പോകുന്ന 20-ഓളം ടിപ്പർ-ടോറസ് ലോറികളും പിടിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>>കിഴക്കൻ മേഖലയി ലെ പാറമടകളിൽ വിജിലൻസ് മിന്നൽ പരിശോധന. ക്രമക്കേട് കണ്ടെത്തിയ ഏഴ് പാറമടകൾക്കെതിരേ നടപടിയെ ടുത്തു. പാറമടകളിൽ നിന്ന് പാസില്ലാ തെ അമിതഭാരവുമായി പോകുന്ന20-ഓളം ടിപ്പർ-ടോറസ് ലോറികളും പിടിച്ചു .കോതമംഗലം, കോട്ടപ്പടി, പെരുമ്പാവൂ ർ താലൂക്കിലെ വെങ്ങോല എന്നിവിട ങ്ങളായിരുന്ന റെയ്ഡ്. പാറമടകളിൽ വലിയ ക്രമക്കേട് നടക്കുന്നതായി എറണാകുളം വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഒരേസമയത്തായിരുന്നു മിന്നൽ പരിശോധന. ക്വാറികൾ പ്രവർത്തിക്കുന്നതിന് ലൈസൻസിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെ വൻതോതിൽ പാറഖനനം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. പാരിസ്ഥിതിക നാശം ഉണ്ടാക്കുന്ന വിധത്തിലാണ് പല പാറമടകളുടേയും പ്രവർത്തനം. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയിൽ രണ്ടും കോട്ടപ്പടിയിൽ ഒന്നും പെരുമ്പാവൂർ താലൂക്കിലെ വെങ്ങോലയിൽ നാലും പാറമടകൾക്കെതിരേയാണ് നിയമനടപടി എടുത്തത്.
ഓരോ പാറമടയ്ക്കും ഒരു ദിവസം ഖനനം ചെയ്തെടുക്കാൻ പറഞ്ഞ അളവിലും കൂടുതൽ പാറപ്പൊട്ടിച്ചെടുക്കുന്നതായി കണ്ടെത്തി. ദിനംപ്രതി ടൺ കണക്കിന് പാറയാണ് അനധികൃതമായി ഖനനം ചെയ്ത് വിൽപ്പന നടത്തുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ക്വാറികളിൽ നിന്ന് കരിങ്കല്ലുമായി പോകുന്ന ഭൂരിഭാഗം ലോറികളും ഓൺലൈൻ പാസില്ലാതെയാണ് പോകുന്നത്. ടിപ്പർ-ടോറസുകളിൽ അമിത ലോഡുമായി ഗതാഗത നിയമം ലംഘിച്ചാണ് സഞ്ചരിക്കുന്നതെന്നും കണ്ടെത്തി. സാധാരണഗതിയിൽ ഇത്തരം വാഹനങ്ങൾ പോലീസ് പിടികൂടിയാൽ നിസ്സാര തുക പിഴയിടാക്കി വിടുകയാണ് പതിവ്. ക്രമക്കേട് കണ്ടെത്തിയ പാറമടകളുടേയും പിടിച്ചെടുത്ത ലോറികളുടേയും വിവരം ജില്ലാ കളക്ടർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും കൈമാറുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ലൈസൻസോടെ പ്രവർത്തിക്കുന്ന പല പാറമടകളും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും പാരിസ്ഥിതിക നാശം വരുത്തുകയും ചെയ്യുന്നതിനെതിരേ പ്രതിഷേധം ഉണ്ടാകുമ്പോൾ, അതെല്ലാം പലവിധ സമ്മർദ തന്ത്രത്തിലും ഭീഷണിയിലും ഇല്ലാതാവുകയാണ് പതിവ്. വരുംദിവസങ്ങളിൽ കൂടുതൽ പാറമടകളിൽ റെയ്ഡ് നടത്തുമെന്നാണ് വിജിലൻസ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →