Type to search

കിറ്റെക്സിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തമിഴ്‌നാട്: അപകടം മണത്ത് സര്‍ക്കാര്‍, ഒടുവില്‍ തിരിച്ചുവിളിച്ചു

Kerala

കൊച്ചി >>> കിറ്റെക്സ് വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സിന് വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ വക്കാലത്ത് ആവശ്യം ഇല്ലെന്നും അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവരാണെന്നും പി. രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ സമീപനം പോസിറ്റീവ് ആണ്. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം കിറ്റെക്‌സ് കടുത്ത നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നു. കിറ്റെക്‌സ് മാനേജ്മെന്‍റിനെ 28ന് തന്നെ താന്‍ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.

3500, കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു . സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. ഇതിനെ ട്വന്‍റി 20യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല. അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ ഡി എഫ് സീറ്റ്‌ ഒന്നും നഷ്ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.