കോതമംഗലം >>>ഒരു വ്യാഴവട്ടക്കാല മായി പെരുമ്പാവൂർ നെടുംതോട് കവല യിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി കാസിം ഇനി പീസ് വാലിയുടെ തണലി ലേക്ക്.നെടുംതോട് കവലയിലും പരിസ രത്തുമുള്ളവരാണ് കാസിമിനു ഭക്ഷണ വും മറ്റും നൽകിയിരുന്നത്.കോവിഡ് കാലത്തും ഇത് തുടർന്നിരുന്നു.വാർദ്ധ ക്യ സഹജമായ അസുഖങ്ങളെ തുടർ ന്ന് അവശനായ കാസിമിനെസംരക്ഷി ക്കാൻ വാർഡ് മെമ്പർ എം എം റഹീമി ന്റെ നേതൃത്വത്തിൽ കോതമംഗലം നെല്ലികുഴിയിലുള്ള പീസ് വാലിയെ സമീപിക്കുകയായിരുന്നു.സ്ഥലപരിമിതികൾക്കിടയിലും വയോധികന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് കോതമംഗലം പീസ് വാലി അധികൃതർ അഭയം നൽകുവാൻ തയ്യാറാകുകയായിരുന്നു. ആവശ്യമായ നിയമ നടപടികൾക്കും, കോവിഡ് പരിശോധനക്കും ശേഷം പീസ് വാലി ഭാരവാഹികൾ കാസിമിനെ ഏറ്റെടുത്തു.വാർഡ് മെമ്പർ എം എം റഹീം, ഹനീഫ, ഷെമീർ,പി എം നൗഫൽ പീസ് വാലി ഭാരവാഹികളായ സി എം ഷാജുദ്ധീൻ, ജമാൽ പി എച് എന്നിവർ നേതൃത്വം നൽകി.