റിയാദ്: വിശുദ്ധ നഗരിയിലും പരിസരങ്ങളിലുമുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും ഓര്‍മകളിലെങ്ങുമില്ലാത്ത അപൂര്‍വ്വ ഹജ്ജാണ് ഇക്കുറി. 25 ലക്ഷത്തോളം തീര്‍ത്ഥാടകരെത്തിയിരുന്ന സ്ഥാനത്ത് 10,00 പേര്‍ മാത്രം. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും പാലിച്ച് അല്ലാഹുവിന്റെ അതിഥികള്‍ എത്തിയിരിക്കുന്നസൗദി പൗരന്‍മാരും 160 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്. ഇതില്‍ 30ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ്.
ഇത്തവണ ഹജ്ജ് കര്‍മം നടക്കില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് ജൂണ്‍ 23നാണ് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.
ദുല്‍ഹജ്ജ് ഏഴ് രാത്രി മുതല്‍ മക്കയിലെ ഓരോ കൈവഴിയും പാല്‍കടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാന്‍ ആളുണ്ടാകും. ബസ്സുകളിലും ട്രെയിനുകളിലുമായവര്‍ വിശ്വ മഹാസംഗമത്തില്‍ ലയിച്ചു ചേരും. എന്നാല്‍, ഇന്ന് ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നില്‍ക്കുകയാണ് മിനാ താഴ്വരയില്‍.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്.ഹജ്ജ് മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേകം ബസ്സില്‍ മാത്രമായിരിക്കും ഹാജിമാരുടെ യാത്രകള്‍. മിനായില്‍ രാത്രി താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച ഉച്ചയോടെ അറഫയിലേക്ക് പുറപ്പെടും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ മുഴുവന്‍ ക്രമീകരിച്ചിട്ടുള്ളത്.
സൗദി പൗരന്‍മാരും 160 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്. ഇതില്‍ 30ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ്.ഇത്തവണ ഹജ്ജ് കര്‍മം നടക്കില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്.
എന്നാല്‍, കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് ജൂണ്‍ 23നാണ് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.ദുല്‍ഹജ്ജ് ഏഴ് രാത്രി മുതല്‍ മക്കയിലെ ഓരോ കൈവഴിയും പാല്‍കടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാന്‍ ആളുണ്ടാകും. ബസ്സുകളിലും ട്രെയിനുകളിലുമായവര്‍ വിശ്വ മഹാസംഗമത്തില്‍ ലയിച്ചു ചേരും. എന്നാല്‍, ഇന്ന് ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നില്‍ക്കുകയാണ് മിനാ താഴ്വവരയില്‍.