കാലടി പാലത്തി ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആകുവാൻ ഉന്ന തതല യോഗം

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇട യിൽ എം.സി. റോഡിന്‌ അരികിലായാ ണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വും സംസ്കൃത സർവകലാശാലയും ഒട്ടേറെ വിനോദ സഞ്ചാര പ്രാധാന്യമു ള്ള കാലടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൻ ഗതാഗതക്കുരുക്കും നിലവിലുള്ള ശ്രീശങ്കര പാലത്തിന്റെ ശോചനീയാവസ്ഥയും ആണ്.

എംസി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ആവശ്യമായി ഒക്ക ൽ ഗ്രാമപഞ്ചായത്തിനെയും കാലടി ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ട് ഒരു സമാന്തര പാലമാണ് ഇതി നോടകം നിർദ്ദേശിച്ചത് കൂടാതെ മറ്റു സാധ്യതകളും പരിശോധിച്ചു വരുന്നു. സമാന്തര പാലവും ബൈപാസ് റോ ഡും നടപ്പിലാക്കിയാൽ മാത്രമേ വർദ്ധി ച്ചുവരുന്ന യാത്രാക്ലേശത്തിന് പരിഹാ രം കാണാൻ കഴിയൂ.

ദിനംപ്രതി ആയിരക്കണക്കിന് ആളുക ളും വാഹനങ്ങളും കടന്നുപോകുന്ന പുതിയ പാലത്തിന്റെ നിർമാണപ്രവർ ത്തനങ്ങൾ വേഗത്തിലാക്കാൻ പെരു മ്പാവൂർ എംഎൽഎ എൽദോസ് പി കുന്നപ്പിള്ളി നിരവധിതവണ നിയമസഭ യിൽ സബ്മിഷൻ ഉന്നയിക്കുകയും തുക വകയിരുത്തുകയും ചെയ്തതാ ണ്

നാളിതുവരെയും യാതൊരുവിധ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാ ത്ത സാഹചര്യത്തിൽ വീണ്ടും ഈ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പെരു മ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, അങ്കമാലി എംഎൽഎ റോജി എം ജോൺ, ആലുവ എംഎൽ എ അൻവർ സാദത്ത് എന്നിവരുടെ ആവശ്യപ്രകാരം അവലോകനയോഗ വും കാലടി പാലത്തിൽ പൊതുമരാമ ത്ത് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശന വും നടന്നു. കാലടി സമാന്തര പാലം സം ബന്ധിച്ചുള്ള തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള തുടർ ചർച്ചകൾക്കായി ഉന്നതതലയോഗം തിരുവനന്തപുരത്ത് വിളിക്കാൻ തീരുമാനിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →