കാലടിയിൽ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

കാലടി>>>കാലടിയിൽ രണ്ടു പ്രായപൂ ർത്തിയാകാത്തവരുൾപ്പടെ അഞ്ചു പേർ പിടിയിൽ. പാലക്കാട് ചിറ്റൂർ കല്ലാ ട്ടേരി പള്ളിപ്പുറം വെർക്കോലി വീട്ടിൽ വിജയ് (20) ചിറ്റൂർ എളപ്പുള്ളി മാമ്പുള്ളി വീട്ടിൽ സുബിൻ (22) തൃശൂർ അളകപ്പ നഗർ വരക്കാര കപ്പേള നെടുവേലിക്കു ടി വീട്ടിൽ ബിൻറ്റൊ (25)  എന്നിവരെയും പ്രായപൂർത്തിയാകാത്ത 2 പേരെയുമാ ണ്  പിടികൂടിയത്. ഇവരിൽ നിന്ന് അ ഞ്ച് പുതു തലമുറ ബൈക്കുകൾ പിടി കൂടി. ശനിയാഴ്ച വൈകിട്ടാണ് ശ്രീശങ്ക രാചാര്യ സംസ്കൃത സർവകലാശാല റോഡിൽ വാഹന പരിശോധനക്കിടയി ലാണ്  രണ്ടു ബൈക്കുകളിലായി അ ഞ്ച് പേർ വരുന്നത് പോലിസിന്‍റെ ശ്രദ്ധ യിൽ പെട്ടത്. ബൈക്കുകൾക്ക് നമ്പർ പ്ലേറ്റില്ലായിരുന്നു. ഇവരെ കൈകാണി ച്ച് നിർത്താൻ ശ്രമിച്ചപ്പോൾ  ബൈക്കു പേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കു കയായിരുന്നു. പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്‍റെ ചുരളഴിയുന്നത്. മോ ഷ്ടിച്ച ബൈക്കുകളിൽ പ്രായപൂർത്തി യാകാത്ത ആളുടെ മലയാറ്റൂരുള്ള കാ മുകിയെ കാണാനെത്തിയതാണ് സം ഘം. സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗ ങ്ങളിൽ നിന്ന് നിരവധി ബൈക്കുകളാ ണ് ഇവർ മോഷ്ടിച്ചിട്ടുള്ളത്. മോഷ്ടി ക്കുന്നത് പുതുതലമുറ ബൈക്കുകളാ ണ്. പാലക്കാട് ആണ് ഇവ വിൽക്കുന്ന ത്. വിറ്റുകിട്ടുന്ന പണം ലഹരി വാങ്ങി ഉ പയോഗിക്കാനും ആഡംബര ജീവിത ത്തിനുമാണ് ചിലവിടുന്നത്. ഇതിലെ പ്രായപൂർത്തിയാകാത്ത ഒരാൾ വർക്ക് ഷാപ്പ് മെക്കാനിക്കാണ്. ലോക്ക്ചെയ്  ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക് വിദഗ്ദമായി സ്റ്റാർട്ട് ചെയ്ത് പുറത്തെ ത്തിക്കുന്നത് ഇയാളാണ്. തുടർന്ന് പാല ക്കാട് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നട ത്തുകയുമാണ് ചെയ്യുന്നത്. ഇത് വലി യ ഒരു ശ്രംഖലയാണെന്നും ഇനിയും പിടികളെ പിടികൂടാനുണ്ടെന്നും അതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്. പറഞ്ഞു. കാലടി എസ്.എച്ച്. ഒ എം.ബി. ലത്തീഫ് ,അയ്യമ്പുഴ എസ്.എച്ച്. ഒ തൃദീപ് ചന്ദ്രൻ , എസ്. ഐ മാരായ സ്‌റ്റെപ്റ്റോ ജോൺ, ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുൾ സത്താർ എം.കെ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ എൻ.പി. , സെബാസ്ത്യൻ സി.ഡി, മാഹിൻഷാ, മനോജ് കുമാർ ടി.എൻ, നൗഫൽ കെ.എ. എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *