കൊച്ചി : കോതമംഗലത്ത് ടോറസ് ലോറികളുടെ അകമ്പടിയോടെ ആഡംബര കാറിൽ റോഡ് ഷോ നടത്തിയ സംഭവം പോലീസ് കേസെടുത്തു.തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനാണ് തന്റെ ആഡംബര കാറിന് മുകളിൽ ഇരുന്നു ആറോളം ടോറസ് ലോറികളുടെ അകമ്പടിയോടെ കോതമംഗലം നഗരത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു അപകടകരമായ രീതിയിൽ വാഹനത്തിൽ സഞ്ചരിച്ചത്.പുതിയതായി ആരംഭിച്ച പാറമടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു കഴിഞ്ഞ മാസം ശാന്തനൻപാറയിൽ വിദേശ വനിതയെ എത്തിച്ചു ബെല്ലി ഡാൻസ് നടത്തിയതിനും ,കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ഇന്ന് രാവിലെ മുതൽ ഇയാൾ , മൂന്ന് മാസം മുൻപ് വാങ്ങിയ ഒരു കോടിയോളം വിലമതിക്കുന്ന കാറിന്റെ മുകളിൽ കയറി ഇരുന്നു റോഡരികിൽ നിൽക്കുന്നവരെ കൈവീശി കാണിച്ച് ,അപകടകരമായ രീതിയിൽ സഞ്ചരിക്കുകയും ,ഇയാൾ സഞ്ചരിച്ച കാറിന് അകമ്പടിയായി ആറോളം ടോറസ് ലോറികളും പിന്നാലെ ഉണ്ടായിരുന്നു.ഈ റോഡ് ഷോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.രാവിലെ മുതൽ ആരംഭിച്ച റോഡ്ഷോ ഉച്ചയോടെ ഭാരവാഹങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയ കോതമംഗലം പി.ഓ ജംഗ്ഷനിൽ എത്തുകയും ,മറ്റ് വാഹങ്ങനൾക്ക് യാത്ര തടസം സൃഷ്ഠിക്കുകയും ചെയ്തു.തുടർന്ന് കോതമംഗലം പോലീസ് ഇയാൾക്കെതിരെയും ,ടോറസ് ലോറി ഡ്രൈവർമാർ ക്കെതിരെയും കേസ് എടുത്തു.