LOADING

Type to search

കാറിനു നേരെ സ്ഫോടക വസ് തു എറിഞ്ഞ കേ സിൽ രണ്ട് പേർ അറസ്റ്റിൽ

Aluva Rural Crime police news

ആലുവ>>>തടിക്കക്കടവിൽ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ . വെളിയത്തു നാട് ചെത്തിക്കാട് വീട്ടിൽ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസ് (31) എന്നിവരെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം. റയോൺപുരം സ്വദേശി ബിജുവാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. എസ് പി കെ.കാർത്തിക്കിൻറെ നേതൃത്ത്വത്തിൽ ഡിവൈഎസ് പി പി,കെ. ശിവൻകുട്ടി, എസ്.എച്ച്. ഒ കെ. ഉണ്ണികൃഷ്ണൻ , എസ്.ഐ വേണുഗോപാലൻ, എ.എസ്.ഐ മാരായ സജിമോൻ, ബിനോജ്, എസ് സി.പി.ഒ മാരായ സജിത്, നിജാസ് . ശ്യാമ എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.