കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തകര്‍ച്ച കര്‍ഷകര്‍ പ്രതിസന്ധിയില്‍

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തി ലെ ചേരാനല്ലൂര്‍, തോട്ടുവ, കോടനാട്, ആലാട്ടുചിറ, ഐമുറി, കൂടാലപ്പാട് മേഖലകളിലെ പ്രധാന കൃഷിയാണ് വാഴ. പലയിനം വാഴകളും, പയര്‍, വെണ്ട, ചേന എന്നിവയും കൃഷി ചെയ്യുന്നു. മാര്‍ച്ച് തുടങ്ങി ഈ മാസം വരെ ഓണത്തിന് മാത്രമാണ് ന്യായമായ വില കര്‍ഷകര്‍ക്ക് ലഭിച്ചത്. തമിഴ് നാട്ടില്‍ നിന്നും വരുന്ന പഴം പച്ചക്കറികള്‍ക്ക് മാര്‍ക്കറ്റില്‍ വിലയുണ്ട്. ഇവിടെ ധാരാളമായി ഉല്‍പാദിപ്പിക്കുന്ന കപ്പക്ക് 8-12 രൂപയാണ് വിലവരുന്നത്. ഒരു വാഴക്ക് വളവും, കണ്ണും, ഊന്നും പണിക്കൂലിയടക്കം 300 രൂപയോളം ചിലവുണ്ട്. എന്നാല്‍ ഇപ്പോള്‍ മുടക്കു മുതലിന്റെ പകുതി വില പോലും കര്‍ഷകന് ലഭിക്കുന്നില്ല. വിവിധ ബാങ്കുകളില്‍ നിന്നും, വട്ടി പലിശക്കും പണം എടുത്താണ് കര്‍ഷകര്‍ കൃഷിചെയ്യുന്നത്. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരതയുള്ള വില ലഭിക്കണമെന്നും കോവിഡ് കാലഘട്ടത്തിലെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്നും ചേരാനല്ലൂര്‍ കര്‍ഷക സമിതി ആവശ്യപ്പെട്ടു. ദേവച്ചന്‍ പടയാട്ടില്‍, ജോയി മാണിക്യത്താന്‍, വര്‍ഗീസ് മാണിക്യത്താന്‍ എന്നിവര്‍ സംസാരിച്ചു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *