കാപ്പ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കഴിഞ്ഞ നാല് വർഷ ത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗ ലം, അങ്കമാലി പോലീസ് സ്റ്റേഷനുകളി ൽ പത്തോളം കേസുകളിലെ പ്രതിയാ യ വേങ്ങൂർ അരുവപ്പാറ മാലിക്കുടിയി ൽ വീട്ടിൽ ബേസിൽ (25)നെ കാപ്പ ചുമ ത്തി ജയിലിലടച്ചു. കൊലപാതകം,കൊ ലപാതക ശ്രമം,ദേഹോപദ്രവം, ആയു ധം കൈ വശം വയ്ക്കൽ, അന്യായമാ യി സംഘം ചേരൽ തുടങ്ങിയ കേസു കളിലെ പ്രതിയാണ് ഇയാൾ.ഓപ്പറേഷ ൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗ മായി റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തി ക് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടി സ്ഥാനത്തിലാണ് നടപടി. 2017ൽ കുറു പ്പംപടിയിൽ സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പോലീ സ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസി ലും ഇയാൾ പ്രതിയാണ്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന അമ ൽ, ലിയോ, ലാലു എന്നിവരെ കാപ്പ ചുമ ത്തി അടുത്തയിടെ ജയിലിൽ അടച്ചിരു ന്നു. ക്രമിനലുകൾക്കെതിരെയുള്ള ഓ പ്പറേഷൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗമാ യി ഇതുവരെ 21 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചുവെന്നും, 23 പേരെ നാടുകടത്തിയിട്ടുണ്ടെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.  ക്രിമിനലുക ളുടെ പ്രവർത്തനംനിരീക്ഷിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും പ്രത്യേക  പോ ലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →