കാട്ടുപന്നി ശല്യം തടയാൻ പദ്ധതി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കൂവപ്പടി ഗ്രാമ പഞ്ചാ യത്തിലെ 5,6,7, വാർഡുകളിലെ കാട്ടു പന്നി ശല്യം തടയണമെന്ന കർഷകരു ടെ നിരന്തര ആവശ്യത്തെകുറിച്ച് ചർച്ച ചെയ്യാനും , അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ കൂവപ്പടി ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ മിനി ബാബുവിന്റെ അ ദ്ധ്യക്ഷതയിൽ മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർമീണ, കാലടി പ്രകൃതി പഠന കേന്ദ്രം എ.സി.എഫ്  സാജു കെ.എസ്, കോടനാട് റെയിഞ്ച് ഓഫീസർ ധനിക് ലാൽ , കാലടി റെയിഞ്ച് ഓഫീസർ അ ശോക് രാജ് എന്നിവരുടെ സാന്നിദ്ധ്യ ത്തിലാണ് ചർച്ച നടത്തിയത്. യോഗ ത്തിൽ ജനപ്രതിനിധികൾ കാർഷിക വിള കാട്ടുപന്നി നശിപ്പിച്ചതു മൂലം കർഷകർ അനുഭവിക്കുന്ന ദുരിതം വിവരിച്ചു. വിഷയത്തിന്റെ പ്രാധാന്യം ഉൾകൊണ്ടു കൊണ്ട് അഭയാരണ്യം പദ്ധതി പ്രദേശത്തെ ജനവാസ മേഖല യോട്  ചേർന്ന വനത്തിലെ അടിക്കാടു കൾ  ജനങ്ങളെ സംഘടിപ്പിച്ച് സേവനാ ടിസ്ഥാനത്തിൽ വെട്ടി മാറ്റുന്നതിന്  തീ രുമാനിച്ചു. ഈ മേഖലയിലെ തൊഴി ലാളി യൂണിയൻ നേതാക്കളുടെ യോ ഗം ഉടൻ വിളിച്ച് ചേർത്ത് തൊഴിലു റപ്പ് തൊഴിലാളികളുടെ പ്രവർത്തികൾ വന മേഖലയിൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും തീരുമാനമെ ടുത്തു. അഭയാരണ്യത്തിന്റെ അതിർ ത്തി പ്രദേശത്ത് ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഫെൻസിംഗ് നിർമ്മിക്കാ നുള്ള പദ്ധതി സർക്കാരിന് സമർപ്പി ക്കും.കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നിയമ വിധേയമായി നൽകുമെന്നും ഡി.എഫ്. ഒ പറഞ്ഞു.യോഗത്തിൽ ജില്ലാ പഞ്ചാ യത്ത് മെമ്പർ മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ് , പഞ്ചായത്തംഗങ്ങളായ മായ കൃഷ്ണകുമാർ , സിനി എൽദോ , എം. നവ്യ, സാംസൺ ജേക്കബ് , മുൻബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, കെ.സി. വർഗീസ്, ബേബി, തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →