കാട്ടാന ശല്യം തട യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം

web-desk -

കോതമംഗലം>>>കാട്ടാന ശല്യം തടയൂ നാടിനെ രക്ഷിക്കൂ എന്ന ആവശ്യവുമായി പിണ്ടിമന പഞ്ചായത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തില്‍വനാതിര്‍ത്തിയായവേട്ടാമ്പാറയില്‍നിന്നുംപതിനഞ്ച്കിലോമീറ്റര്‍ ദൂരം കാല്‍നടയായി കോതമംഗലം ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി .പിണ്ടിമന പഞ്ചായത്തിലെഅറുപത് ശതമാനത്തിലേറെ പ്രദേശവും കാട്ടാന ഭീഷണിയുടെനിഴലിലാണ്.

ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തി കാട്ടാനക്കൂട്ടംവിഹരിക്കുബോള്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗത ഇനിയുംഅംഗീകരിക്കാനാവില്ലഎന്ന്പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.
നിലവിലെ ഫെന്‍സിംഗ് ശക്തിപ്പെടുത്തുക ,വനാതിര്‍ത്തിയില്‍ ട്രഞ്ച് താഴ്ത്തുക ,രാത്രി കാല പട്രോളിംഗ്കാര്യക്ഷമമാക്കുക ,കൃഷിനാശംസംഭവിച്ചവര്‍ക്ക്നഷ്ടപരിഹാരംനല്‍കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത് .പിണ്ടിമന മണ്ഡലം പ്രസിഡന്റ് നോബിള്‍ ജോസഫ് നയിച്ച പ്രതിഷേധ മാര്‍ച്ചിന്റെ സമാപന സമ്മേളനം കെ. പി സി സി ജനറല്‍ സെക്രട്ടറി വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു.

കെപിസിസിനിര്‍വ്വാഹക സമിതിയംഗം പി പി ഉതുപ്പാന്‍സമരപ്രഖ്യാപനം നടത്തി . രാവിലെ വേട്ടാംപാറയില്‍ നടന്ന സമരത്തിന്റെ ആരംഭം കുറിച്ചുള്ളപ്രതിഷേധ യോഗം കെ. പി സി സി നിര്‍വ്വാഹകസമിതിയംഗം കെ. പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം എസ് എല്‍ദോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.അഡ്വ. അബു മൊയ്തീന്‍ ,എബി എബ്രാഹം , പി എ എം ബഷീര്‍ ,സണ്ണി വേളൂക്കര ,ജെസ്സി സാജു ,റോയ് കെ പോള്‍ , സീതി മുഹമ്മദ് ,ജോളി ജോര്‍ജ്, ജെയിംസ് കോറബേല്‍,ജെയ്‌സണ്‍ദാനിയേല്‍ ,സണ്ണി ജോസഫ് ,വില്‍സണ്‍ തോമസ് ,മത്തായി കോട്ടക്കുന്നേല്‍ ,റൈഹാന്‍മൈതീന്‍ ,എന്‍ .യു ബഷീര്‍ ,എന്‍ എം.യൂസഫ് ,എബി നമ്പിച്ചം കുടി ,സിബി എല്‍ദോ ,മേരിപീറ്റര്‍ ,ലത ഷാജി ,സോണിയ ബേസില്‍ ,ടി.കെ.കുമാരി, മഹിപാല്‍ മാതാളി പാറ ,സുകുമാരന്‍ പ്ലാത്തംമൂട്ടില്‍ ,ജോര്‍ജ് ഇടപ്പാറ ,ഏലിയാസ് പുളിക്കക്കുടി ,ഷാജന്‍ കല്ലത്ത് ,നാസര്‍ എസ് എം ,അബു എസ് എം , സോവി ,അന്‍സറാന്‍ ചാത്തനാട്ട് ,എല്‍സി പൂഞ്ചിറായില്‍ ,അജി നാച്ചേരി ,സൈജു നാച്ചേരി ,സാബു പോലിയേക്കുടി ,കുര്യാക്കോസ്വേട്ടാമ്പാറ ,എന്നിവര്‍ നേതൃത്വം നല്‍കി.