കാട്ടാനയെ കൊ ണ്ട് പൊറുതി മുട്ടി കോട്ടപ്പടിക്കാർ; കോട്ടപ്പടി വടക്കും ഭാഗത്ത് കാട്ടാന മൂരിയെ കുത്തി കൊന്നു.

സ്വന്തം ലേഖകൻ -

കോതമംഗലം>>>കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ടുകൊ ണ്ടുപോകുവാൻ പെടാപാട് പെടുകയാ ണ്‌ കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡയാ വട ക്കുംഭാഗം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ ഭാര്യ ചിന്നമ്മയുടെ വീടി നോടു ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന 4 വയസ്സ് പ്രായമുള്ള മൂരിയെയാണ് ഇന്ന് പുലർ ച്ചെ ഏകദേശം രണ്ടരയോടുകൂടി ഇറ ങ്ങിയ കാട്ടാന കുത്തി കൊലപ്പെടുത്തി യത്.

നാട്ടുകാർ വനം വകുപ്പ് അധികൃതരോട് പരാതി പറഞ്ഞു മടുത്തതല്ലാതെ,കാ ട്ടാന ശല്യത്തിന് പരിഹാരമായിട്ടില്ല. കോട്ടപ്പടി പഞ്ചായത്തിൽ കാട്ടാന ശ ല്ല്യം രൂക്ഷമായ പ്രദേശങ്ങളാണ് വട ക്കുംഭാഗം, വാവേലി എന്നീ മേഖലകൾ. വനത്തോട് ചേർന്നു കിടക്കുന്ന പ്രകൃ തി രമണീയമായ പ്രദേശമാനിവിടം. എന്നാൽ കാഴ്ചയിലെ മനോഹാരിത ഇവിടുത്തെ ജീവിതങ്ങൾക്കില്ല എന്ന താണ് സത്യം. അതിന് കാരണം വന്യ മൃഗങ്ങളുടെ ഭീഷണി തന്നെ. തങ്ങൾ നട്ടു വളർത്തിയ കാർഷിക വിളകളും, വളർത്തു മൃഗങ്ങളും ഒരു രാത്രിയിൽ ഇല്ലാതാകുന്നതിന്റെ വേദനയിൽ കഴിക്കുകയാണ് ഇവിടുത്തെ പ്രദേശ വാസികൾ. ലോക്ക് ഡൌണും, വില തകർച്ചയും എല്ലാം മൂലം നട്ടം തിരി ഞ്ഞിരിക്കുമ്പോൾ ഇടിത്തീ പോലെ കാട്ടാന ഭീഷണിയും. കാട്ടാന കാരണം ഞങ്ങൾ എന്ത് കാട്ടാന എന്നാണ് ഇവർ പറയുന്നത്. നിരന്തരമുള്ള ആന ശല്യം മൂലം ഇവരുടെ ഏക വരുമാനമാർഗമാ യ കൃഷി വിളകൾ നശിച്ചു.

കൃഷിയെയും, മൃഗ പരിപാലനത്തെയും ആശ്രയിച്ചാണ് ഇവരുടെ ജീവിതം ത ന്നെ. പൈനാപ്പിൾ, വാഴ, റബ്ബർ, കപ്പ, തെങ്ങ് എന്നിവയാണ് പ്രധാന കൃഷിക ൾ. കഴിഞ്ഞ മാസം രാത്രി കാട്ടാനക്കൂട്ടം വടക്കും ഭാഗം കോമയിൽ പോളിന്റെ വാഴയും, കപ്പയും 3 വർഷം പ്രായമായ മഹാഗണി തൈ യും ചവിട്ടി മെതിച്ചു നശിപ്പിച്ചിരുന്നു . പോളിന്റെ അയൽ വാസി ആയ പുളിക്കക്കുന്നേൽ പീയൂ സിന്റെ ജാതി, തെങ്ങ്, വാഴ, കപ്പ എന്നിവയും കാട്ടാന നശിപ്പിച്ചിട്ടാണ് പോയത്. അതുപോലെ വാവേലിയിൽ ബെന്നി ആലുമൂട്ടിൽന്റെ കൃഷിയിടവും കഴിഞ്ഞ മാസം കാട്ടാന കൂട്ടം നശിപ്പി ച്ചിരുന്നു.

റബ്ബർ കർഷകനായ ബെന്നിയുടെ വീടി നോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറ ങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ തൈയ്കൾ പിഴുതെടുത്ത് ഭക്ഷിക്കുകയും ഇടവിള യായ് നട്ടിരുന്ന ഇഞ്ചി കൃഷിയും മഞ്ഞ ൾ കൃഷിയും ചവിട്ടി മെതിച്ചു നശിപ്പി ക്കുകയും ആയിരുന്നു .ഒരു വർഷത്തി നിടയിൽ വടക്കുംഭാഗം, വാവേലി,വെറ്റി ലപ്പാറ എന്നീ പ്രദേശങ്ങളിൽ സമാന രീ തിയിലുള്ള കാട്ടാനാക്രമണങ്ങൾ നിര വധിയാണ് നടന്നിരിരിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട്ട പരിഹാ രം യഥാസമയം ലഭിക്കാത്തതിനാൽ ഇവരുടെ ജീവിതം കണ്ണീരിലാണ്. രണ്ടു മാസങ്ങൾക്ക് മുൻപ് വടക്കുംഭാഗം മുട്ട ത്തു പാറയിൽ ഗർഭിണിയായ പശുവി നെയും കാട്ടാനകൾ കൊലപ്പെടുത്തി. വെളുപ്പിന് കോട്ടപ്പാറ വന മേഖലയിൽ നിന്ന് എത്തിയ ആനകൾ ആണ് അന്ന് പശുവിനെ ആക്രമിച്ചത്. വനം വകുപ്പ് അധികൃതരുടെ അടുത്ത് പരാതി പറഞ്ഞു മടുത്തു എന്നാണ് കർഷകർ പറയുന്നത്.

ജനവാസ മേഖലയിൽ നിരന്തരമായി കാട്ടാന ശല്യം ഉണ്ടാകുന്നതിനാൽ വനംവകുപ്പുമായി ചേർന്ന് പരിഹാര നടപടികൾ സ്വികരിക്കുന്നതിന്റെ ഭാഗമായി നാളെ വടക്കും ഭാഗത്തു സ്ഥിതി ചെയ്യുന്ന വനം വകുപ്പ് ഓഫീസിൽ ജന പ്രതിനിധികളുടെയും, നാട്ടുകാരുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →