Type to search

കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Uncategorized

ശ്രീനഗര്>>>: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേന പ്രദേശം വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

ഇന്നലെ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കാണ് പരിക്കേറ്റത്. ബന്ദിപ്പുര ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.