കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാം ദോന പള്ളിയിൽ പെരുന്നാൾ കൊടിയേറി

സ്വന്തം ലേഖകൻ -

നെല്ലിമറ്റം>>>കവളങ്ങാട്  സീനായ് മോർ യൂഹാനോൻ മാംദോനോ പള്ളിയിൽ വൃശ്ചികം മൂന്ന് ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ എൽദോസ് പുൽപ്പറമ്പിൽ കൊടികയറ്റി. നാളെ രാവിലെ 7 ന് വി.കുർബ്ബാനയും വൈകുന്നേരം 6.15ന് സന്ധ്യാനമസ്കാരവും തുടർന്ന് കവളങ്ങാട് മോർ ഗ്രീഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും പ്രധാന പെരുന്നാൾ ദിവസമായ തിങ്കളാഴ്ച രാവിലെ 6 ന് പ്രഭാത നമസ്കാരവും 6.30നും 8.15നും രണ്ട് വി.കുർബ്ബാനയും തുടർന്ന് 10.30 ന് പാറേ കുരിശ് മോർ ബസേലിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. പെരുന്നാൾ ചടങ്ങുകൾ പള്ളിയുടെ ഫെയ്സ് ബുക്കിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ.എൽദോസ് പുൽപ്പറമ്പിൽ, ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോയക്കാട്ട് എന്നിവർ നേതൃത്തം നൽകും

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →