കവളങ്ങാട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കവളങ്ങാട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.പഞ്ചായത്തിൽ
തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം പദ്ധതി.കവളങ്ങാട് താഴത്തൂട്ട് സലിം കോര എന്ന കർഷകന് തെങ്ങിൻ തൈ നൽകി കൊണ്ട് ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക് തുടക്കം കുറിച്ചു. തെങ്ങിന് തടം തുടക്കൽ, വളപ്രയോഗം, തെങ്ങിന്റെ മണ്ഡ വൃത്തിയാക്കൽ, ഇടവിള കൃഷി,കേടായ തെങ്ങ് വെട്ടിമാറ്റി പകരം തെങ്ങിൻ തൈ കൊടുക്കൽ,പമ്പ് സെറ്റ്,കിണർ,തെങ്ങ് കയറ്റ യന്ത്രം, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, മൂല്യ വർദ്ധിത ഉൽപന്ന യൂണീറ്റ് അടക്കമുള്ള പ്രവർത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ബെന്നി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ഷിജി അലക്സ്,സൗമ്യ സനൽ,റീന എൽദോ,വർഗീസ് കൊന്നനാൽ,ജാൻസി തോമസ്,വത്സ ജോൺ,ലിസി ജോയി എന്നിവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി പി സിന്ധു പദ്ധതി വിശദീകരണം നടത്തി.കൃഷി ഓഫീസർ മനോജ്‌ ഇ എം സ്വാഗതവും,അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രസാദ്  ടി യു നന്ദിയും രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *