കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിൽ മോഷണം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കട്ടപ്പന: കല്യാണത്തണ്ട് ശ്രീ കൈലാസനാഥ മഹാദേവക്ഷേത്രത്തിൽ ഇന്നലെ രാത്രിയില്‍ മോഷണം നടന്നു. ക്ഷേത്ര ഓഫീസിൽ നിന്നും ശാന്തി മഠത്തിൽ നിന്നുമായി ഇരുപതിനായിരം രൂപയും ഒന്നേകാൽ പവൻ സ്വർണവും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ അറിച്ചു. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലിക്കാർക്ക് നൽകാൻ കരുതിവച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. വഴിപാട് ഇനത്തിൽ ലഭിച്ച ശൂലം, വേൽ, താലി എന്നിവയാണ് നഷ്ടപ്പെട്ട സ്വർണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്ഷേത്ര ശ്രീകോവില്‍, ശാന്തി മഠം, തിടപ്പള്ളി എന്നിവയുടെ താഴ് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും വിളക്കുകളും നഷ്ടപ്പെട്ടിട്ടില്ല. ശാന്തി മഠത്തിൽ നിന്ന് കള്ളന്‍റേതെന്ന് കരുതുന്ന തോർത്തും കുടയും പോലീസ് കണ്ടെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *