കര്‍ഷകസംഘടനകള്‍ താങ്ങുവില അവകാശദിനം ആചരിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍>>>കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ കിസ്സാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി നടന്ന താങ്ങുവില അവകാശ ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂര്‍ ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ കര്‍ഷക ധര്‍ണ്ണ നടന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ന്യായമായ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദേശീയ പ്രക്ഷോഭം. കര്‍ഷകസംഘം ഏരിയ ഖജാന്‍ജി പി.കെ.സിദ്ദിഖ് വടക്കന്‍റെ അദ്ധ്യക്ഷതയില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോന്‍ കര്‍ഷകധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ.സന്തോഷ്, അഷറഫ് അച്ചു, പി.കെ.ശശികുമാര്‍, പി.എസ്.അജികുമാര്‍, റീജവിജയന്‍, കെ.ആര്‍.ജയപ്രകാശ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറുപ്പംപടി പോസ്റ്റോഫീസിന് മുന്നില്‍ നടന്ന കര്‍ഷകസമരം പി.യു.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ.എ.മൈതീന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. സജിപോള്‍, ടി.ഒ.ബേബി എന്നിവര്‍ പ്രസംഗിച്ചു. മാറമ്പിള്ളി പോസ്റ്റോഫീസിന് മുന്നില്‍ നടന്ന കര്‍ഷകസമരം കെ.എസ്.അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. കിസ്സാന്‍സഭ മണ്ഡലം സെക്രട്ടറി പി.എന്‍.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കര്‍ഷകപ്രക്ഷോഭത്തിന്‍റെ ഭാഗമായി പെരുമ്പാവൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന കര്‍ഷകധര്‍ണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോന്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *